12:18am 24 October 2026
NEWS
വർധിച്ച പതിനാല് വാർഡുകളും സിപിഎമ്മിന്; സിപിഐയിൽ അമർഷം പുകയുന്നു
15/11/2025  09:41 AM IST
nila
വർധിച്ച പതിനാല് വാർഡുകളും സിപിഎമ്മിന്; സിപിഐയിൽ അമർഷം പുകയുന്നു

തൃശൂർ: പുതുക്കാട് മണ്ഡലത്തിൽ ഇടത് മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. പുതുക്കാട് മണ്ഡലത്തിന്റെ പരിധിയിലുള്ള  എട്ട് പഞ്ചായത്തുകളിലായി പുതുതായി രൂപീകരിക്കപ്പെട്ട 14 വാർഡുകളും സിപിഎം ഏകപക്ഷീയമായി കയ്യടിക്കിയതാണ് ഘടകകക്ഷിയായ സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. 

മണ്ഡലം അടിസ്ഥാനത്തിൽ നാല് വാർഡുകളെങ്കിലും ആവശ്യപ്പെട്ട സിപിഐയ്ക്ക് ഒന്നുപോലും നൽകാൻ സിപിഎം തയ്യാറായില്ല. ഇത്  മുന്നണി ധാരണകളെ അവഗണിക്കുന്നതാണെന്ന് പാർട്ടി ആരോപിക്കുന്നു. പഞ്ചായത്തുകളിലെ വാർഡ് വർധന പഞ്ചായത്ത് തലത്തിൽ തന്നെ തീർക്കാമെന്ന സിപിഎം വാദവും സിപിഐ അംഗീകരിക്കുന്നില്ല.

സീറ്റുവിഭജന പ്രശ്നം തീർക്കാൻ മണ്ഡലംതല മുന്നണിയോഗം പോലും വിളിക്കാത്തതിൽ സിപിഐ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട ദിവസങ്ങൾ എത്തിനിൽക്കുമ്പോഴും വർധിപ്പിച്ച വാർഡുകളിലെ തർക്കം പരിഹരിക്കാത്തതിനാൽ എട്ട് പഞ്ചായത്തുകളിലെയും ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടിക ഇപ്പോഴും അന്തിമമാക്കാനായിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img